ചെറിയ പെരുന്നാൾ നിറവിൽ വിവിധ ഗൾഫ് രാജ്യങ്ങൾ
ഒമാനിൽ ഈദുൽ ഫിത്ര്‍ നാളെ

ചെറിയ പെരുന്നാൾ നിറവിൽ വിവിധ ഗൾഫ് രാജ്യങ്ങൾ. ശവ്വാൽ മാസപ്പിറവി തെളിഞ്ഞു. ശനിയാഴ്‌ച വൈകിട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സൗദിയിലാണ് പെരുന്നാൾ ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു. ഈ ഗൾഫ് രാജ്യങ്ങൾ 29 നോമ്പ് പൂർത്തിയാക്കിയാണ് പെരുന്നാളിനെ വരവേൽക്കുന്നത്.
ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്ന് റമസാൻ 30 പൂർത്തിയാക്കി നാളെ പെരുന്നാൾ ആഘോഷിക്കും. നാടും നഗരവും അലങ്കരിച്ച് കൊണ്ട് പെരുന്നാളിനെ വരവേല്‍ക്കുകയാണ്. രാവിലെ സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാണ് സൗദിയിൽ ഈദുൽ ഫിത്ർ നമസ്കാരം. ഈദുൽ ഫിത്ർ നമസ്‌കാരത്തിനായി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ പൂർത്തിയാക്കിയതായി മതകാര്യ വകുപ്പ് അറിയിച്ചിരുന്നു. 5.43 നാണ് ഖത്തറിൽ പെരുന്നാൾ നമസ്കാരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ഓളം കേന്ദ്രങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പെരുന്നാൾ നമസ്കാരത്തിന് മതകാര്യ മന്ത്രാലയം സൗകര്യം ഒരുക്കി.
What's Your Reaction?






